Today: 09 Jun 2026 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഞെട്ടിക്കുന്ന അപകടം: ലുഫ്താന്‍സയുടെ പുത്തന്‍ ബോയിംഗ് വിമാനം ഗേറ്റില്‍ വെച്ച് തകര്‍ന്നു വീണു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയെ ഭീതിയിലാഴ്ത്തി ലുഫ്താന്‍സ വിമാനത്തിന്റെ മുന്‍ചക്രങ്ങള്‍ തകര്‍ന്നു വീണു. യാത്രക്കാരെ കയറ്റാന്‍ തൊട്ടുമുന്‍പായി ഗേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ (Boeing 7879) വിമാനത്തിന്റെ മുന്‍വശത്തെ ലാന്‍ഡിംഗ് ഗിയറാണ് (Bugfahrwerk) പെട്ടെന്ന് തകര്‍ന്നത്. ഇതോടെ വിമാനത്തിന്റെ കോക്ക്പിറ്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗം വലിയ ശബ്ദത്തോടെ റണ്‍വേയിലേക്ക് ഇടിച്ചുവീഴുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12:45 ഓടെയായിരുന്നു ജര്‍മ്മന്‍ വ്യോമയാന മേഖലയെ നടുക്കിയ ഈ സംഭവം.

യാത്രക്കാര്‍ ബോര്‍ഡിംഗിന് തൊട്ടുമുന്‍പ്, വന്‍ ദുരന്തം ഒഴിവായി:

അമേരിക്കയിലെ ലോസ് ആഞ്ചലസിലേക്ക് പറക്കാന്‍ തയ്യാറെടുക്കുകയായിരുന്നു വിമാനം. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറാനുള്ള ഫ്ലൈറ്റ് ബ്രിഡ്ജ് (Fluggastbreucke) വിമാനവുമായി ഘടിപ്പിച്ചു കഴിഞ്ഞിരുന്നു.

ഭാഗ്യവശാല്‍ ഈ സമയത്ത് യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക് കയറ്റിത്തുടങ്ങിയിരുന്നില്ല. ബോര്‍ഡിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് അപകടം നടന്നതുകൊണ്ട് മാത്രമാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത്.

ജീവനക്കാര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം ഉടനടി:

അപകടം നടക്കുന്ന സമയത്ത് വിമാനത്തിനുള്ളില്‍ ലുഫ്താന്‍സയിലെ ക്രൂ അംഗങ്ങളും എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. വിമാനം പെട്ടെന്ന് മുന്നോട്ട് ആഞ്ഞു വീണതിനെത്തുടര്‍ന്ന് വിമാനത്തിനുള്ളിലുണ്ടായിരുന്ന 13 ലധികം ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ എയര്‍പോര്‍ട്ട് മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഉടനടി ആശുപത്രിയിലേക്ക് മാറ്റി.

'ഹെര്‍നെ' (Herne) എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനം 2025~ല്‍ നിര്‍മ്മിച്ച്, ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രം ലുഫ്താന്‍സ സര്‍വീസിനായി നിരത്തിലിറക്കിയ തികച്ചും പുത്തന്‍ വിമാനമാണ്. അതുകൊണ്ട് തന്നെ വിമാനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഉണ്ടായ ഈ കടുത്ത വീഴ്ച അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.

അന്വേഷണം പ്രഖ്യാപിച്ച് ലുഫ്താന്‍സ:

ഏകദേശം 440 യാത്രക്കാരെ വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ഭീമന്‍ വിമാനം. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറുകള്‍ നിര്‍മ്മിക്കുന്നത് 'സഫ്രാന്‍ ലാന്‍ഡിംഗ് സിസ്ററംസ്' എന്ന കമ്പനിയാണ്. സാങ്കേതിക തകരാറാണോ അതോ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അപകടത്തിന് കാരണം എന്ന് വ്യക്തമല്ല. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരും ലുഫ്താന്‍സയുടെ സാങ്കേതിക വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- dated 06 Jun 2026


Comments:
Keywords: Germany - Otta Nottathil - lufthansa_boeing_kracht_frankfurt_airport_june_4_2026 Germany - Otta Nottathil - lufthansa_boeing_kracht_frankfurt_airport_june_4_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ അധോലോകത്ത് പുതിയ ക്രൂരത; കൗമാരക്കാരെ 'വാടകക്കൊലയാളികളാക്കി' മാഫിയാ സംഘങ്ങള്‍ Recent or Hot News

ഏതാനും ആയിരം യൂറോയ്ക്ക് വേണ്ഢി കൊലപാതകം നടത്താന്‍ 15~കാരും തുടര്‍ന്നു വായിക്കുക
വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും കൂടും; ബജറ്റ് എയര്‍ലൈനുകള്‍ കൂട്ടത്തോടെ പൂട്ടലിലേക്ക് Recent or Hot News

ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങളും വിമാന ഇന്ധനവില വര്‍ദ്ധനവും കാരണം ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേയ്ക്ക്.
പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത യാത്രാ തടസങ്ങള്‍.
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ അയണ്‍മാന്‍ മത്സരത്തിനിടെ അട്ടിമറി ശ്രമം Recent or Hot News

ഹാംബര്‍ഗില്‍ ഇന്ന് (ഞായറാഴ്ച) നടന്ന അയണ്‍മാന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ അത്--ലറ്റുകളെ വന്‍ അപകടത്തിലാക്കി അട്ടിമറി ശ്രമം. സൈക്ളിംഗ് ട്രാക്കില്‍ ഇരുമ്പ് ചില്ലുകള്‍ വിതറി, നൂറിലധികം അത്--ലറ്റുകളുടെ ടയറുകള്‍ തകര്‍ന്നു, ചിലര്‍ക്ക് പരിക്ക്; കടുത്ത പ്രതിഷേധവുമായി പോലീസ് തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ബര്‍ലിനില്‍ സമര്‍പ്പിച്ചു; കുംഭാഭിഷേകത്തിന് ഗംഗാതീര്‍ത്ഥവും സ്പ്രീ നദിയിലെ ജലവും Recent or Hot News
ജര്‍മ്മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ ഭാരതീയ പ്രവാസി സമൂഹത്തിന് ഏറെ അഭിമാനകരമായ ഒരു ചരിത്രമുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ഢ് പണികഴിപ്പിച്ച 'ശ്രീ ഗണേശ ഹിന്ദു ക്ഷേത്രത്തിന്റെ കുംഭാഭിഷേകത്തിന് ഗംഗാതീര്‍ത്ഥവും സ്പ്രീ നദിയിലെ ജലവും; രണ്ഢ് പതിറ്റാണ്ഢിന്റെ കാത്തിരിപ്പിന് സാഫല്യം തുടര്‍ന്നു വായിക്കുക
ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മേല്‍ 'ടൈം ബോംബ്'; ലക്ഷക്കണക്കിന് തൊഴിലുകളെ ബാധിക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം വിടാന്‍ നിര്‍ദ്ദേശം സ്വകാര്യ സര്‍വ്വകലാശാലയുടെ 'ഓണ്‍ലൈന്‍ കെണി

ബര്‍ലിനില്‍ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം വിടാന്‍ നിര്‍ദ്ദേശം; സ്വകാര്യ സര്‍വ്വകലാശാലയുടെ 'ഓണ്‍ലൈന്‍ കെണി'യില്‍ വീണ് പ്രവാസികള്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us